കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. ജാമ്യം റദ്ദാക്കിയത് കാസർകോട് ജില്ലാ സെഷൻസ് കോടതി. ചന്ദ്രശേഖരൻ, ഭരതൻ, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. കളിയാട്ടത്തിനിടെ നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽവെച്ചാണ് അപകടമുണ്ടായത്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി സമീപത്തെ വെടിപ്പുരയിലേക്ക് തെറിച്ച് വൻ സ്‌ഫോടനമുണ്ടാവുകയായിരുന്നു.