തിരുവനന്തപുരം:കോഴ ആരോപണം തള്ളി തോമസ് കെ തോമസ്.ഇന്ന് മൂന്നു മണിക്ക് മാധ്യമങ്ങളെ കാണും.ആരോപണത്തിന് പിന്നിൽ ആന്റണി രാജുവാണ്.ആരോപണത്തിൽ അന്വേഷണം വേണമെന്നും തോമസ് കെ തോമസ് പറഞ്ഞു.എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ തോമസ് കെ തോമസ് പണം വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.രണ്ട് എൽഡി എഫ് എംഎൽഎ മാർക്കാണ് വാഗ്ദാനം നൽകിയതെന്നും പറയുന്നു.