പാലക്കാട്:പാലക്കാട് സിപിഎം വിട്ട അബ്ദുൾ ഷുക്കൂറിനെ ലക്ഷ്യമിട്ട് കോൺഗ്രസും ബിജെപിയും.വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ എന്നിവരുമായി അബ്ദുൾ ഷുക്കൂർ ചർച്ച നടത്തി.ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ ഷുക്കൂറിന്റെ വീട്ടിലെത്തി.പാർട്ടിയിൽ കടുത്ത അവഗണനയെന്ന് ആരോപിച്ചാണ് അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടത്.സമാനഅനുഭവസ്‌ഥർ പാർട്ടിയിൽ വേറെയുമുണ്ട്.ജില്ലാ സെക്രട്ടറി എകാധിപതിയെപോലെയാണ് പെരുമാറുന്നത്.തെരഞ്ഞെടുപ്പിൽ ജയിക്കണമെന്ന് ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ കുറ്റപ്പെടുത്തിയിരുന്നു.