തിരുവനന്തപുരം:കോഴ ആരോപണം നേരത്തെ അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ബിജെപി സഖ്യമുള്ള ചേരിയിലേക്കാണ് പോകാൻ ശ്രമിച്ചത്.ജെഡിഎസിനോട് പോലും ബന്ധം വിച്ഛേദിച്ച് വരാൻ പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്ക് ഇല്ലാലോ എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഞ്ഞടിച്ചു.എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറാൻ രണ്ട് എൽഡി എഫ് എംഎൽഎ മാർക്ക് തോമസ് കെ തോമസ് പണം വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.അതേസമയം കോഴ ആരോപണം തോമസ് കെ തോമസ് തള്ളിയിരുന്നു.