പാലക്കാട്:പാലക്കാട് തേങ്കുകുറിശ്ശി ദുരഭിമാന കൊലയിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി.കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്തിയതിനാണ് കോടതി വിധി.അനീഷിന്റെ ഭാര്യാ പിതാവ് പ്രഭുകുമാർ,അമ്മാവൻ സുരേഷ് കുമാർ എന്നിവർ കുറ്റക്കാരാണ്.പ്രതികളുടെ ശിക്ഷാ വിധി നാളെ പ്രസ്താവിക്കും.