തിരുവനന്തപുരം:എൻഎൻ കൃഷ്ണദാസിന്റെ അവഹേളനപ്രയോഗത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.ശക്തമായ വിമർശനത്തിന് നല്ല ഭാഷ വേണം.ഏത് വിമർശനത്തിനും നല്ല ഭാഷയിൽ മറുപടി പറയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.താൻ അബദ്ധത്തിലല്ല മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചത്. സാഹചര്യം കണ്ടപ്പോൾ പറയാൻ തോന്നിയെന്ന് എൻ എൻ കൃഷ്ണദാസ് പ്രതികരിച്ചു.