തിരുവനന്തപുരം:വസ്തുതക്ക് നിരക്കാത്തതൊന്നും തന്റെ പുസ്തകത്തിലില്ലെന്ന് പി ജയരാജൻ.വിയോജിപ്പുകൾ ഉണ്ടാകും.ആരോഗ്യകരമായ സംവാദങ്ങൾ ഉണ്ടാകണം.ജനാധിപത്യത്തിന് എതിര് നിൽക്കുന്ന വിഭാഗം സമൂഹത്തിൽ ഒറ്റപ്പെടണം.പൂന്തുറ കലാപം വഷളാക്കിയത് മഅദനിയുടെ ഇടപെടലാണ്.2008-ൽ എഴുതിയ പുസ്തകത്തിലും താൻ മഅദനിയെ വിമർശിച്ചിട്ടുണ്ട്.ഇപ്പോഴത്തെ വിമർശനം കണ്ണ് കാണാത്തവർ ആനയെ കുറിച്ച് പറയുന്നത് പോലെയാണെന്നും പറഞ്ഞു.