തിരുവനന്തപുരം: തൃശൂർ പൂരത്തിലെ എഫ്ഐആർ തെരെഞ്ഞെടുപ്പിന് വേണ്ടിയുള്ളതെന്ന് വി മുരളീധരൻ പറഞ്ഞു. നാലഞ്ചു മാസമായി അന്വേഷണം നടന്നിട്ടും എഫ്ഐആറിൽ ഇപ്പോഴും പ്രതിയില്ലെന്നും ആക്ഷേപം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഫ്ഐആർ അപ്രത്യക്ഷമാകുമോ എന്ന് സംശയിക്കുന്നു. പൂരം കലങ്ങിയിട്ടില്ലെന്ന പരാമർശത്തിലും വി മുരളീധരൻ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് പ്രായമായതിനാൽ മറവി രോഗം ബാധിച്ചെന്നും വി മുരളീധരൻ പ്രതികരിച്ചു.