കണ്ണൂർ:കണ്ണൂർ കളക്ടർക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. കളക്ടറുടെ മൊഴിയിലെ വൈരുദ്ധ്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പാർട്ടിയുടെ സമർദത്തിന് വഴങ്ങിയാണ് കളക്ടർ മൊഴിമാറ്റിയത്. നവീൻ ബാബുവിന്റെ മരണത്തിൽ കളക്ടറുടെ പങ്ക് അന്വേഷിക്കണം. കളക്ടർക്കെതിരെ നടപടി വൈകുന്നതിലും പ്രതിഷേധമുണ്ട്. വെള്ളിയാഴ്ച്ച കളക്ട്രേറ്റിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. നേരത്തെ കളക്ടർക്കെതിരെ കെ സി വേണുഗോപാൽ രംഗത്ത് എത്തിയിരുന്നു. കളക്ടർ മലക്കം മറിഞ്ഞത് സമ്മർദ്ദം കൊണ്ടാണെന്നും പാലിക്കേണ്ട മര്യാദകൾ കാറ്റിൽ പറത്തിയെന്നും പറഞ്ഞു. കളക്ടർക്ക് ജോലിയിൽ തുടരാൻ അർഹതയില്ലെന്നും കീഴടങ്ങൽ നാടകം അപഹാസ്യമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.