പാലക്കാട്: കൺവെൻഷനിൽ സന്ദീപ് വാര്യരെ കണ്ടിട്ടില്ലെന്ന് പാലക്കാട്ടെ മുതിർന്ന ബിജെപി നേതാവ് എൻ ശിവരാജൻ. വേദിയിലുണ്ടായിരുന്നത് പ്രാധാനപ്പെട്ടവർ മാത്രമെന്നും എൻ ശിവരാജൻ പറഞ്ഞു. ഈ സമയത്ത് അഭിപ്രായ വത്യാസം മാറ്റിവെക്കണമായിരുന്നെന്നും പറഞ്ഞു. പാലക്കാട്ടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രാധാന്യം നൽകാത്തതിനാലാണ് സന്ദീപ് വാര്യർ പിണങ്ങിപോയത്. ബിജെപി സംസ്‌ഥാന സമിതി അംഗമായ സന്ദീപിനെ കൺവെൻഷൻ വേദിയിലിരുത്തിയില്ല. ചിലർക്ക് അമിത പ്രാധാന്യം നൽകിയെന്ന് സന്ദീപ് പരാതി പറഞ്ഞെന്നും സൂചന.