Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

സന്ദീപ് വാര്യരെ ഒഴിവാക്കിയതല്ലെന്ന് വിശദീകരണവുമായി ബിജെപി

Spread the News!

പാലക്കാട്‌: സന്ദീപ് വാര്യരെ ഒഴിവാക്കിയതല്ലെന്ന് വിശദീകരണവുമായി ബിജെപി സംസ്‌ഥാന വൈസ് പ്രസിഡന്റ് പി രഘുനാഥ്‌. പാലക്കാട്‌ മണ്ഡലത്തിലെ നേതാക്കളും കോർകമ്മറ്റി അംഗങ്ങളുമാണ് വേദിയിലിരുന്നത്. സംസ്‌ഥാന ഭാരവാഹികൾ പോലും വേദിയിലിരുന്നില്ലെന്നും പറഞ്ഞു. പാലക്കാട്ടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രാധാന്യം നൽകാത്തതിനാലാണ് സന്ദീപ് വാര്യർ പിണങ്ങിപോയത്. ബിജെപി സംസ്‌ഥാന സമിതി അംഗമായ സന്ദീപിനെ കൺവെൻഷൻ വേദിയിലിരുത്തിയില്ല. ചിലർക്ക് അമിത പ്രാധാന്യം നൽകിയെന്ന് സന്ദീപ് പരാതി പറഞ്ഞെന്നും സൂചന. സന്ദീപ് വാര്യരുടെ മൈബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!