തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് കെ സുരേന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട ആരോപണം ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ. ആർക്കും ആരെയും വിലക്കെടുക്കാം: ആരോപണം തെളിയിക്കാൻ വെല്ലുവിളി. കൊടകര കേസ് ഇപ്പോൾ ചർച്ചയാകുന്നതിന് പിന്നിൽ ഗൂഢാലോചനയാണെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.