കണ്ണൂർ: എഡിഎം നവീൻ ബാബു നിരപരാധിയെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. എഡിഎം കൈക്കൂലി വാങ്ങിയെന്ന പരാതിക്ക് ഒരു തെളിവുമില്ലെന്ന് റിപ്പോർട്ടിൽ പരാമർശം. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞെന്നുള്ള കളക്ടറുടെ പരാമർശവും റിപ്പോർട്ടിലുണ്ട്. എന്ത് ഉദ്ദേശിച്ചാണ് എഡിഎം പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിലില്ല.