തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസ്,: കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. തദ്ദേശ തെരഞ്ഞെടുപ്പിലും കള്ളപ്പണം ചെലവഴിച്ചെന്ന് കുറ്റപത്രം. കോന്നിയിൽ പഞ്ചായത്ത് മെമ്പർമാർക്ക് പണം വിതരണം ചെയ്‌തെന്ന് ധർമരാജന്റെ മൊഴി. തെരഞ്ഞെടുപ്പ് അട്ടിമറി നടന്നോയെന്ന് ഇലക്ഷൻ കമ്മീഷൻ പരിശോധിക്കണമെന്ന് അന്വേഷണ സംഘം. തെരഞ്ഞെടുപ്പ് കമ്മീഷനും ഇഡിക്കും റിപ്പോർട്ട് നൽകിയെങ്കിലും ഇടപെട്ടില്ല. കർണാടകയിൽ നിന്ന് 41.40 കോടിയുടെ കള്ളപ്പണം എത്തിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.