പാലക്കാട്: സന്ദീപ് വാര്യർ സിപിഐഎമ്മിലേക്ക് ഇല്ല. ബിജെപിയുമായി സഹകരിക്കാതെ മാറിനിൽക്കാൻ ധാരണയായി. സ്വാതന്ത്ര നിലപാട് എടുത്ത് നിൽക്കാൻ ആലോചന. അതേസമയം പാർട്ടിയിലേക്ക് ഇപ്പോൾ ക്ഷണിക്കുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിൽ സിപിഐഎം. സന്ദീപിനോടുള്ള സമീപനം തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആലോചിക്കും. നിരന്തരം അവഗണിക്കപ്പെട്ടെന്നും അപമാനിതനായ സ്‌ഥലത്തേക്ക് പ്രചാരണത്തിന് പോകില്ലെന്നും സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രശ്നപരിഹാരത്തിന് താൻ ഒരുപാട് സമയം നൽകി. ബിജെപിക്കായി തുടരുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.