പാലക്കാട്: സന്ദീപ് വാര്യരെ സിപിഐഎമ്മിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എം ബി രാജേഷ്. വർഗീയതയോട് വിട പറഞ്ഞാൽ സന്ദീപ് വാര്യർ വഴിയാധാരമാകില്ല. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചാൽ പാർട്ടിയിലേക്ക് വരാം. നിലവിൽ സന്ദീപ് വാര്യരെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്നും എം ബി രാജേഷ് പറഞ്ഞു. അപമാനം നേരിട്ട സ്‌ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നായിരുന്നു സന്ദീപ് വാര്യരുടെ എഫ്ബി പോസ്റ്റ് . ഒരു പരിപാടിയിൽ മാത്രം സംഭവിച്ച അപമാനമല്ല. കഴിഞ്ഞ കുറെ ദിവസമായി മാനസിക സമ്മർദത്തിലാണ്. തന്നെ ആശ്വസിപ്പിക്കാൻ മുതിർന്ന നേതാക്കൾ ശ്രമിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടെന്നും എഫ്ബി പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.