ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുത്. തലപ്പൊക്കമല്‍സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവ പാടില്ല. രണ്ട് എഴുന്നള്ളിപ്പിനിടയില്‍ 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്. എഴുന്നള്ളിപ്പിന് നിർത്തുമ്പോൾ ആനകൾ തമ്മിൽ 3 മീറ്റർ അകലം പാലിക്കണം. ജനങ്ങളെ ആനകളുടെ സമീപത്ത് നിന്നും ഏകദേശം 10 മീറ്റർ അകലം നിർത്തണമെന്നും 65 വയസ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Posts
സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിന് എതിരായ നിലപാടിൽ ഉറച്ച് മുസ്ലിം ലീഗ്
- reporter2
- November 2, 2024
- 0