ന്യൂഡൽഹി: പുണ്യനദിയായ യമുന നദി വിഷപ്പതയായി നുരഞ്ഞ് പതഞ്ഞ് ഒഴുകുന്നു. നദിയിൽ രൂപപ്പെട്ട പതയിൽ അമോണിയയും ഫോസ്ഫേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശ, ചർമ്മ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. ഛഠ് പൂജയ്ക്ക് ആയിരങ്ങള്‍ മുങ്ങിനിവരേണ്ട നദിയായതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി വിദഗ്ധർ സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.