മണിപ്പൂർ: മണിപ്പുരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ വെടിവെപ്പ് നടന്നു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഗ്രാമവാസികൾ താമസിക്കുന്ന സ്ഥലം കേന്ദ്രീകരിച്ചായിരുന്നു വെടിവെപ്പ്. കഴിഞ്ഞമാസം മണിപ്പൂരിലെ പല മേഖലകളിലും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. സമാധാനന്തരീക്ഷം പുനഃ സ്ഥാപിക്കുന്ന നടപടി ക്രമങ്ങൾക്കിടയിലാണ് വീണ്ടും ആക്രമണം.