മഹാരാഷ്ട്ര: തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനൊപ്പം നിരവധി ക്ഷേമ പ്രവർത്തനങ്ങളുടെ വാഗ്ദാനങ്ങൾ മഹാരാഷ്ട്രയിൽ അരങ്ങേറുന്നു. വനിതകൾക്ക് പ്രതിമാസം 3000 രൂപ നൽകുമെന്നടക്കം നിരവധി ക്ഷേമ പ്രവർത്തനങ്ങളാണ് മഹാ വികാസ് അഗാഡിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം. സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി, തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 4000 രൂപ, 3 ലക്ഷം രൂപ വരെയുള്ള കാർഷിക കടം എഴുതിത്തള്ളുക എന്നിവയാണ് പദ്ധതികൾ. സ്ത്രീകളുടെ വോട്ടുകൾ ഉറപ്പിക്കുകയാണ് ലക്ഷ്യം. ബിജെപി എന്തൊക്കെ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് നാളെ റാലിയിൽ നരേന്ദ്രമോദി അഭിസംബോധന ചെയ്യും.