തിരുവനന്തപുരം: പി വി അൻവറിന്റെ ഡിഎംകെ പാർട്ടിക്കെതിരെ പരാതിയുമായി എൽഡിഎഫ്. പ്രചാരണത്തിൽ ആയിരം വീട് വാഗ്ദാനം ചെയ്തു വോട്ട് തേടുന്നെന്ന് പരാതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും റിട്ടേനിങ് ഓഫീസർക്കും എൽഡിഎഫ് പരാതി നൽകി. ചേലക്കര തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറി എ സി മൊയ്തീൻ ആണ് പരാതി നൽകിയത്. പി വി അൻവറും എൻ കെ സുധീറും പെരുമാറ്റ ചട്ടലംഘനം നടത്തുന്നെന്നും എ സി മൊയ്തീൻ വ്യക്തമാക്കി.