തിരുവനന്തപുരം: പി പി ദിവ്യക്കെതിരായ നടപടി കൂട്ടായ ചർച്ചയെ തുടർന്നെന്ന് എ വിജയ രാഘവൻ. ആർക്കെതിരെയും ഒറ്റപ്പെട്ട നടപടി എടുക്കാറില്ല. ആരോടും നീതിക്കേട് കാണിച്ചിട്ടില്ലെന്നും പി ബി അംഗം എ വിജയ രാഘവൻ പറഞ്ഞു. താൻ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഒപ്പമാണെന്നും കേസിലെ എല്ലാ സത്യങ്ങളും പുറത്ത് വരണമെന്നും ദിവ്യ പറഞ്ഞിരുന്നു. വിഷയവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് പൂർണമായി സഹകരിക്കും. കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരുമെന്നും പി പി ദിവ്യ പറഞ്ഞു.