തിരുവനന്തപുരം: തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം സിപിഐഎമ്മിന് തിരിച്ചടിയാകുമെന്ന് പി വി അൻവർ എംഎൽഎ. തങ്ങൾ വർഗീയ വാദിയെന്ന് പറഞ്ഞാൽ ആർഎസ്എസ് പോലും അംഗീകരിക്കില്ലെന്നും പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിനേരത്തെ രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി സംഘിയെന്ന് വിമർശിച്ചു. പാണക്കാട് തങ്ങളുടെമേൽ കുതിരകയറാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.