തിരുവനന്തപുരം: സിപിഐഎം തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത് സന്ദീപ് വാര്യരെ കണ്ടല്ലെന്ന് മന്ത്രി ജി ആർ അനിൽ. സരിൻ വന്നതും സന്ദീപ് വന്നതും ഒരേ തരത്തിലല്ല. യുഡിഎഫിൽ നിന്ന് മടുത്തിട്ടാണ് സരിൻ എൽഡിഎഫിലേക്ക് വന്നത്. പാലക്കാട് എൽഡിഎഫ് ജയിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ മികച്ച തരത്തിലുള്ള പ്രവർത്തനങ്ങളാണ് എല്ലാ പാർട്ടികളും നടത്തുന്നത്. നിലവിലെ രാഷ്ട്രീയ രംഗത്തെ മാറ്റങ്ങൾ എങ്ങനെയാണ് തെരെഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നുവെന്ന് കണ്ടുതന്നെ അറിയാം.