തണുപ്പ് കാലത്ത് വീട്ടമ്മമാരെ എപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ് ഭക്ഷണം ചൂടോടെ ഇരിക്കുക എന്നത്. എന്നാല്‍ പലപ്പോഴും സാധിക്കാത്തതും അത് തന്നെയാണ്. പുറത്തെ തണുപ്പ് കാരണം ഭക്ഷണങ്ങള്‍ തണുത്ത് പോകാന്‍ സാധ്യത ഏറെ ആണ്.
തണുത്ത ഭക്ഷണത്തിന്റെ രുചിക്ക് തന്നെ വ്യത്യാസം വരും. എന്നാല്‍ ഭക്ഷണം കൂടുതല്‍ നേരം ചൂട് പോകാതെ സൂക്ഷിക്കാന്‍ ചില വഴികള്‍ നോക്കിയാലോ.
ഇന്‍സുലേറ്റഡ് കണ്ടെയ്‌നറുകള്‍
ഇന്‍സുലേറ്റഡ് കണ്ടെയ്‌നറിലോ തെര്‍മല്‍ ഫ്‌ലാസ്‌കിലോ ഭക്ഷണം സൂക്ഷിച്ചാല്‍ മണിക്കൂറുകളോളം ഇവ ചൂടോടെ നില്‍ക്കും.. ഉപയോഗിക്കുന്നതിനു മുന്‍പ് കണ്ടെയ്‌നര്‍ പ്രീ ഹീറ്റ് ചെയ്യുക. ഇതിനായി തിളച്ച വെള്ളം നിറച്ച് അഞ്ചു മിനിറ്റ് വയ്ക്കുക. എന്നിട്ട് ആ വെള്ളം കളഞ്ഞ് തുടച്ചു ഉണക്കി എടുക്കുക. സൂപ്പ്, കറികള്‍, ബിരിയാണി മുതലായവ ഇങ്ങനെ സൂക്ഷിച്ചാല്‍ വളരെയേറെ നേരം ചൂടു നിലനില്‍ക്കുന്നതാണ്.
അലൂമിനിയം ഫോയില്‍
ഹോട്ടലുകളില്‍ ചപ്പാത്തിയും പൊറോട്ടയുമെല്ലാം അലൂമിനിയം ഫോയിലില്‍ പൊതിഞ്ഞ് ഉരുട്ടി തരുന്നത് കണ്ടിട്ടില്ലേ? അലൂമിനിയം ഫോയില്‍ ചൂട് പിടിച്ചുനിര്‍ത്തുകയും ഭക്ഷണം പുതുമയുള്ളതായി നിലനിര്‍ത്തുകയും ചെയ്യുന്നു. സാന്‍ഡ്വിച്ചുകളും ഉച്ചഭക്ഷണവുമെല്ലാം ഇങ്ങനെ പൊതിഞ്ഞെടുക്കാം. ഫോയിലില്‍ പൊതിഞ്ഞെടുത്ത ഭക്ഷണം വീണ്ടും ഒരു തുണിയില്‍ പൊതിയുന്നത് ചൂടു കുറച്ചുകൂടി നേരം നിലനിര്‍ത്താന്‍ സഹായിക്കും.
ചൂടുവെള്ളം
മണിക്കൂറുകളോളം ചൂടുള്ള ഭക്ഷണം ആവശ്യമാണെങ്കില്‍, ഏറ്റവും ചിലവ് കുറഞ്ഞ വഴിയാണ് ചൂടുവെള്ളം. ചൂടുവെള്ളം നിറച്ച വലിയ പാനില്‍ വിഭവങ്ങള്‍ വയ്ക്കുക. വെള്ളത്തിന്റെ ചൂട് ഭക്ഷണം ചൂടാക്കി നിലനിര്‍ത്തുന്നു.
സ്ലോ കുക്കറുകളും ഇലക്ട്രിക് വാമറുകളും
എന്നും കൂടുതല്‍ നേരം ഭക്ഷണം ചൂടാറാതെ നിലനില്‍ക്കേണ്ട ആവശ്യമുണ്ടെങ്കില്‍ സ്ലോ കുക്കറോ ഇലക്ട്രിക് ഫുഡ് വാമറോ വാങ്ങിക്കാം. സൂപ്പ്, പായസം, കറികള്‍ എന്നിവ ശരിയായ ഊഷ്മാവില്‍ സൂക്ഷിക്കാന്‍ ഈ ഉപകരണങ്ങള്‍ അനുയോജ്യമാണ്.
തെര്‍മല്‍ ഫുഡ് ബാഗുകള്‍
ചൂട് പുറത്തു പോകാതെ ഭക്ഷണം സൂക്ഷിക്കാന്‍ തെര്‍മല്‍ ഫുഡ് ബാഗുകള്‍ സഹായിക്കും. ഇവ ഇന്‍സുലേറ്റ് ചെയ്തതിനാല്‍ ഭക്ഷണം മണിക്കൂറുകളോളം ചൂടുള്ളതായിരിക്കും. ഭക്ഷണത്തിന് ഇരട്ടി ചൂട് നിലനിര്‍ത്തുന്നതിന് ബാഗില്‍ വയ്ക്കുന്നതിന് മുമ്പ് അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയുക.