Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

‘കൂളിംഗ് ഫിലിം, അലോയ് വീല്‍ എല്ലാം നിയമ വിരുദ്ധമാണെങ്കില്‍ നിരോധിക്കാന്‍ എംവിഡി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണം’: ആസിഫ് അലി

‘കൂളിംഗ് ഫിലിം, അലോയ് വീല്‍ എല്ലാം നിയമ വിരുദ്ധമാണെങ്കില്‍ നിരോധിക്കാന്‍ എംവിഡി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണം’: ആസിഫ് അലി
Spread the News!

‘കൂളിംഗ് ഫിലിം, അലോയ് വീല്‍ എല്ലാം നിയമ വിരുദ്ധമാണെങ്കില്‍ നിരോധിക്കാന്‍ എംവിഡി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണം’: ആസിഫ് അലി

കൊച്ചി: എംവിഡി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സംഘടിപ്പിച്ച റോഡ് സേഫ്റ്റി അവേര്‍ന്നസ് പരിപാടിയില്‍ പങ്കെടുത്ത് നടന്‍ ആസിഫ് അലി. ചടങ്ങില്‍ പങ്കെടുത്ത് ആസിഫ് അലി പറഞ്ഞ കര്യങ്ങള്‍ ആണ് ചര്‍ച്ചയാകുന്നത്.

കൂളിങ് ഗ്ലാസ്സ്, അലോയ് വീല്‍ മറ്റ് ആക്‌സസറീസ് എല്ലാം നിരോധിക്കാന്‍ എംവിഡി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് നടന്‍ ആസിഫ് അലി പറഞ്ഞു.

വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ വാങ്ങിപ്പോകുന്നത്, വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ അത് ഒരിക്കലും വാങ്ങിക്കില്ലെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. എംവിഡി ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സംഘടിപ്പിച്ച റോഡ് സേഫ്റ്റി അവേര്‍ന്നസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

”വണ്ടിയുടെ കൂള്‍ ഫിലിം, അലോയ് വീല്‍, മറ്റ് ആക്സസറീസ്. ഇതെല്ലാം നിരോധിക്കാന്‍ നിങ്ങള്‍ ഗവണ്‍മെന്റിനോട് പറയണം. ഞങ്ങള്‍ കാശ് കൊടുത്ത് ഇത് മേടിച്ച് ഒട്ടിക്കുകയും നിങ്ങള്‍ റോഡില്‍ വച്ച് പബ്ലിക്കായി അത് ഊരിക്കളയുകയും ചെയ്യും. വില്‍ക്കുന്നത് കൊണ്ടാണ് ഞങ്ങള്‍ ഇത് മേടിച്ച് ഉപയോഗിക്കുന്നത്. വില്‍ക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ ഒരിക്കലും മേടിക്കില്ല.

ചൂടുള്ളത് കൊണ്ടും പ്രൈവസി പ്രശ്നങ്ങളുള്ളത് കൊണ്ടും പല സമയത്തും ഞങ്ങള്‍ക്ക് കൂളിംഗ് ഫിലിം ഒട്ടിക്കേണ്ടി വന്നേക്കാം. ഇത് ഞാന്‍ ഒരിക്കലും നിങ്ങളെ മോശമാക്കി പറയുന്നതല്ല. അവസരം കിട്ടുമ്പോള്‍ ഞങ്ങള്‍ ഉപയോഗിക്കാറുണ്ട്. അത് കീറിക്കളയുന്നതിനേക്കാള്‍ നല്ലത് വില്‍ക്കാന്‍ സമ്മതിക്കാതിരിക്കുന്നതാണ് നല്ലത്”- അസിഫ് അലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!