Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

താമരശേരിയിൽ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കുടുംബ തര്‍ക്കത്തെ തുടര്‍ന്നെന്ന് പ്രാഥമിക വിവരം

Spread the News!

കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ യുവാവിനെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. താമരശേരി മിനി ബൈപ്പാസിലെ ഫ്ലാറ്റിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെ മുറിയിലെ ജനൽ കമ്പനിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

ടൂറിസ്റ്റ് ബസിലെ ക്ലീനറായിരുന്നു സഞ്ജയ്. കുടുംബ തര്‍ക്കത്തെ തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി ഭാര്യയുമായി കലഹമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഭാര്യ ഇന്നലെ തൊട്ടടുത്ത റൂമിലാണ് കിടന്നത്. ഇന്ന് രാവിലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

അതേസമയം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് മൃതദേഹം കണ്ടത്. ഡ്യൂട്ടിക്കെത്തിയ കെഎസ്ആർടിസി ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. ദേഹത്ത് വാഹനം കയറിയതിന്‍റെ പാടുകൾ ഉണ്ട്.

കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ഡീസൽ പമ്പിനോട് ചേർന്നാണ് മൃതദേഹം കിടന്നിരുന്നത്. മരിച്ചത് ഇതര സംസ്ഥാനക്കാരനെന്നാണ് പ്രാഥമിക നിഗമനം. കൊച്ചി സെൻട്രൽ പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!