തിരുവനന്തപുരം:ജോലി ഭാരം മൂലം തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു.രാജ രാജേശ്വരി ക്ഷേത്രത്തിലെ പഞ്ചവാദ്യ ജീവനക്കാരനായ പവിത്രനാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ജോലി ഭാരം കൂടുതലും അവധികിട്ടാത്തതുമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്ന് കുടുംബം പറഞ്ഞു.ദേവസ്വം ബോർഡ് പ്രസിഡന്റിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം.