തിരുവനന്തപുരം:കോഴ ആരോപണത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഇടത് എംഎൽഎ കോഴ വാഗ്ദാനം ചെയ്‌തെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അനങ്ങിയില്ല.വിവരം മറച്ചുവെക്കുന്ന മുഖ്യമന്ത്രിക്കെതിരെ ക്രിമിനൽ കേസ് എടുക്കണം.കേന്ദ്ര ഏജൻസികളുടെ കേസിനെ ഭയന്നാണ് ഒന്നിനും ഇടപെടാത്തതെന്നും വിമർശനം.മുഖ്യമന്ത്രി എല്ലാം മറച്ചു വെക്കുന്നു.സംഘപരിവാറിനെ ഭയമാണെന്നും വിമർശിച്ചു.