Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം – Village TV

Spread the News!




പാലക്കാട്‌: മൂന്നാം തേരുത്സവ ദിനമായ ഇന്ന് വൈകുന്നേരം ദേവരഥ സംഗമം. ഇതിനായി ആയിര കണക്കിന് ആളുകൾ കൽപ്പാത്തിയിലേക്ക് എത്തിച്ചേരുന്നു. പ്രധാനപ്പെട്ട വീഥികളിലൂടെ തേരുകൾ വലിച്ചുകൊണ്ടുപോകും. പത്ത് ദിവസത്തെ ഉത്സവത്തിന് 16-ന് കൊടിയിറങ്ങും. പ്രധാന രഥോത്സവം നടക്കുന്ന കൽപ്പാത്തിയിലെ വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രം, പുതിയ കൽപാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലെ തേരുത്സവങ്ങൾ കൂടിച്ചേരുന്നതാണ് കൽപ്പാത്തി രഥോത്സവം. തേരുവലിക്കുന്നതും ദേവരഥ പ്രദക്ഷിണം കണ്ട് തൊഴുന്നതും പുണ്യമാണെന്നാണ് വിശ്വാസം.


Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!