Touch once in screen for audio! വണ്ടൂർ വില്ലേജ് വെബ് ടി വി എഡിഷനിലേക്ക് സ്വാഗതം! .. ഇവിടെ പരസ്യങ്ങൾ ഉൾപ്പെടുത്താവുന്നതാണ്. Click here for Tarif and Contact Details..

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് കെഎസ്‌യു; പിന്നില്‍ സാമ്പത്തിക താത്പര്യം

Spread the News!

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് കെഎസ്‌യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജ്. പരീക്ഷ റദ്ദാക്കണമെന്നും വി ടി സൂരജ് ആവശ്യപ്പെട്ടു. പിന്നില്‍ സാമ്പത്തിക താത്പര്യമാണെന്നും വലിയ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാ പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാമ്പത്തിക താല്‍പ്പര്യമാണ് ഇതിന് പിന്നില്‍. പരീക്ഷയുടെ വിശ്വാസത തകര്‍ക്കുകയാണ്. ഇത് ആദ്യത്തെ സംഭവമല്ല. സമാന സംഭവം മുന്‍പും ഉണ്ടായി. 2024 ഓണപരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു. കോഴിക്കോട് DD ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടി ഉണ്ടായില്ല. കഴിഞ്ഞ 3 വര്‍ഷം കൊണ്ട് തലപ്പൊക്കിയ ട്യൂഷന്‍ സെന്ററുകളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം.

വിഷയത്തില്‍ ഇഡി അന്വേഷണം വേണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. ഇതിനെല്ലാം സഹായിക്കുന്നത് സര്‍ക്കാര്‍ സര്‍വീസിലെ അധ്യാപകരാണെന്നും ചൂണ്ടിക്കാട്ടുന്നു. ഈ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് എടുത്ത് നടപടി എടുക്കണമെന്നും ആവശ്യമുണ്ട്. ഷുഹൈബ് വിവിധ ട്യൂഷന്‍ സെന്ററുകളില്‍ ഇടനിലക്കാരെ വെച്ച് ചോദ്യപേപ്പര്‍ നല്‍കാം എന്ന് പറഞ്ഞു പണം വാങ്ങുകയാണ്.

അധ്യാപകരെ സ്വാധീനിച്ച് വലിയ തുക നല്‍കിയാണ് ചോദ്യങ്ങള്‍ സ്വന്തമാക്കുന്നത്. പ്രഡിറ്റ് ചെയ്യുകയാണ് എന്ന വ്യാജേനയാണ് അവതരണം. സൈലം ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കണം. പരീക്ഷയുടെ തലേ ദിവസം ഉള്ള വിശകലനം ബാന്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി ടി സൂരജ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

× Chat to advertise!